സ്വവര്‍ഗ ദമ്പതികള്‍ക്കു കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നല്‍കുന്നതിന് ഇറ്റലി തയാറെടുക്കുന്നു
Monday, March 23, 2015 4:39 AM IST
റോം: സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ ജര്‍മനി അനുമതി നല്‍കും. അടുത്ത സിവില്‍ യൂണിയന്‍സ് നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ധാരണ.

അതേസമയം, സ്വവര്‍ഗ ദമ്പതികളില്‍ ഒരാള്‍ കുട്ടികളുടെ ജൈവശാസ്ത്രപരമായ അച്ഛനോ അമ്മയോ ആണെങ്കില്‍ മാത്രമാണ് ഇത്തരം ദത്തെടുക്കലിന് അനുമതി നല്‍കുക.

പിഡി സെനറ്റര്‍ മോനിക്ക സിരിന തയാറാക്കിയ ബില്ലിന്റെ കരട് ഇപ്പോള്‍ പാര്‍ലമെന്ററി ജസ്റിസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സ്വവര്‍ഗ ദാമ്പത്യം മുനിസിപ്പാലിറ്റികളില്‍ രജിസ്റര്‍ ചെയ്യാനും ഇതില്‍ അനുമതി ലഭിച്ചേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍