യൂസഫലി കേച്ചേരിയുടെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു
Sunday, March 22, 2015 7:05 AM IST
കുവൈറ്റ്: പ്രമുഖ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരിയുടെ മരണം മലയാള ചലച്ചിത്രഗാന ശാഖയ്ക്കു നികത്താനാകാത്ത നഷ്ടമാണെന്നു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) കുവൈറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ യൂസഫലി കേച്ചേരിയുടെ ദേഹവിയോഗത്തില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) കുവൈറ്റ് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി കല പ്രസിഡന്റ് ടി.വി. ഹിക്മത്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍