തര്‍ബിയത് ക്യാമ്പ് സംഘടിപ്പിച്ചു
Sunday, March 22, 2015 7:05 AM IST
മംഗഫ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ദഅവ വാകുപ്പിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച അസര്‍ നമസ്കാരാനന്തരം മംഗഫ് പള്ളിയില്‍ തര്‍ബിയത് ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പില്‍ അബ്ദുള്‍ സലാം സ്വലാഹി, സ്വലഹുദ്ദീന്‍ സ്വലാഹി, പി.എന്‍. അബ്ദു റഹ്മാന്‍, സിദ്ധീക്ക് ഫാറൂഖി, അഷ്റഫ് എകരൂല്‍ എന്നീ പണ്ഡിതര്‍ വിവിധ വിഷയത്തില്‍ ക്ളാസുകള്‍ നയിച്ചു. ഹുസൈമത്ത്, അബ്ദുള്‍ നസീര്‍, മൂസ കോട്ടക്കല്‍ എന്നിവര്‍ ക്യാമ്പി}ു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍