ഇന്ത്യന്‍ എംബസി പ്രദര്‍ശനം സംഘടിപ്പിച്ചു
Saturday, March 21, 2015 8:30 AM IST
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും കുവൈറ്റ് ചേബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്റസ്ട്രിയും (കെസിസിഐ) സംയുക്തമായി എക്സിബിഷന്‍ സംഘടിപ്പിച്ചു.

ഇന്ത്യന്‍ ഭക്ഷണം, ഔഷധം, കരകൌശല വസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണവുമാണ് ഒരുക്കിയത്. ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനും കെസിസിഐ വൈസ് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അല്‍വസാനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കെസിസിഐയുടെ എക്സിബിറ്റിന്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ നിരവധി പേര് പങ്കെടുത്തു. ഇന്ത്യന്‍ സ്നാക്സ്, സുഗന്ധവ്യജ്ഞനങ്ങള്‍, ഇന്ത്യന്‍ ചായ, ഔഷധ ഉത്പന്നങ്ങള്‍, കരകൌശല വസ്തുക്കള്‍ എന്നിവയായിരുന്നു പ്രദര്‍ശനത്തിന്റെ മുഖ്യാകര്‍ഷണം. ഇന്ത്യന്‍ ഭക്ഷണവൈവിധ്യങ്ങളുടെ വലിയ ശേഖരം പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. കുവൈറ്റിലെ ഇന്ത്യക്കാര്‍ക്കും സ്വദേശികള്‍ക്കും എക്സിബിഷന്‍ ഒരു വ്യത്യസ്ത അനുഭവമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍