അഹ്മദ് അല്‍ജസാര്‍ പൊതുമരാമത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Saturday, March 21, 2015 8:28 AM IST
കുവൈറ്റ് സിറ്റി: അബ്ദുള്‍ അസീസ് അബ്ദുള്‍ലത്തീഫ് ഇബ്രാഹീം രാജിവച്ച ഒഴിവില്‍ കുവൈറ്റിന്റെ ജലവൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായി അഹ്മദ് അല്‍ജസാര്‍ ചുമതലയേറ്റു.

ബുധനാഴ്ച ബയാന്‍ പാലസില്‍ നടന്ന ചടങ്ങില്‍ അമീര്‍ ഷേയ്ഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസബാഹിന്റെ മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കിരീടാവകാശി ഷേയ്ഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസബാഹ്, അമീരി ദീവാന്‍ സഹമന്ത്രി ഷെയ്ഖ് അലി ജര്‍റാഹ് അസബാഹ്, അമീരി ബ്യൂറോ ഡയറക്ടര്‍ അഹ്മദ് ഫഹദ് അല്‍ഫഹദ്, അമീരി പ്രോട്ടോക്കോള്‍ മേധാവി ഷെയ്ഖ് ഖാലിദ് അബ്ദുള്ള നാസര്‍ അസബാഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍