റിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Saturday, March 21, 2015 8:27 AM IST
റിയാദ്: പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) റിയാദിലെ കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.

മാര്‍ച്ച് 20ന് (വെള്ളി) രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ നടന്ന ക്യാമ്പില്‍ റിയ അംഗങ്ങളോടൊപ്പം പ്രവാസി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. ധാരാളം വനിതകളും രക്തദാനത്തിന് തയാറായി. റിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ക്യാമ്പില്‍ എഴുപതില്‍പ്പരം പേര്‍ രക്തം ദാനം ചെയ്തു മാതൃക കാട്ടി.

ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ കൂടിയായ റിയ അംഗം മാത്യു ഇടിക്കുളയുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. റിയ പ്രസിഡന്റ് നസീര്‍ കുമ്പശേരി, വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍, സെക്രട്ടറി ബിന്ദു ധര്‍മ്മരാജന്‍, ജോ സെക്രട്ടറി അബ്ദുള്ള, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ശിവകുമാര്‍, മീഡിയ കണ്‍വീനര്‍ വിജയന്‍, ഉപദേശക സമിതിയംഗം ബാലചന്ദ്രന്‍ തുടങ്ങിയവര്‍ വോളന്റിയര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍