ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റീസിന് പുതിയ നേതൃത്വം
Saturday, March 21, 2015 6:42 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റീസ് ചെയര്‍മാനായി ജോസ് ഞാറക്കുന്നേലും വൈസ് ചെയര്‍മാനായി ഇന്നസെന്റ് ഉലഹന്നാനും തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 28ന് (ശനി) ന്യുജഴ്സിയിലെ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ദേവാലയ പാരീഷ് ഹാളില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ഇരുവരും സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

1979 ല്‍ സ്ഥാപിതമായ ഇന്ത്യന്‍ കാത്തലിക് അസോസിയേഷനില്‍ 1800 ലധികം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്.

ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ഞാറകുന്നേല്‍ 2005 ല്‍ സംഘടനയുടെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനം ചെയ്തു. സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്എംസിസി) നാഷണല്‍ ജോയിന്റ് സെക്രട്ടറി കൂടിയായ ജോസ് ഞാറക്കുന്നേല്‍ നല്ല സംഘാടകനും വാഗ്മിയുമാണ്.

വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റ് ഉലഹന്നാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്. ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി അംഗവും ഹഡ്സന്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് ഉലഹന്നാന്‍ മികച്ച സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനാണ്.

ട്രസ്റി ബോര്‍ഡ് അംഗങ്ങളായി ജോണ്‍ പോള്‍, ജോസ് കാനാട്ട്, മേരി ഫിലിപ്പ്, ജോസഫ് കളപ്പുരയ്ക്കല്‍ ജോബുകുട്ടി മണമേല്‍, തോമസ് പാലത്തറ, ഷാജി മോന്‍ വെട്ടം എന്നിവരേയും തെരഞ്ഞെടുത്തു.

പുതിയ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ചെറിയാന്‍ ചക്കാലപടിക്കല്‍, സെക്രട്ടറി അലക്സ് തോമസ്, ട്രഷറര്‍ വിന്‍സെന്റ് വറീത് എന്നിവര്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി