കെ.എല്‍. ജോസഫ് നിര്യാതനായി
Saturday, March 21, 2015 6:41 AM IST
റിയാദ്: കേരള കോണ്‍ഗ്രസ്-എം പാലാ നിയോജകമണ്ഡലം സെക്രട്ടറിയും കരൂര്‍ മുന്‍ പഞ്ചായത്ത് മെംബറുമായ കൊല്ലാനിക്കല്‍ കെ.എല്‍. ജോസഫ് (അപ്പച്ചന്‍-65) നിര്യാതനായി. സംസ്കാരം മാര്‍ച്ച് 22ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയില്‍.

ഭാര്യ: മേരിക്കുട്ടി മുത്തോലപുരം തുമ്പക്കാനാല്‍ കുടുംബാംഗം. മക്കള്‍: റോജി (സൌദി), ജെറീഷ് (സൌദി), സീന (മൂലമറ്റം) മരുമക്കള്‍: ടെസി, അനിത്ത്, ബിറ്റാജ് തെക്കേടത്ത്.

റിയാദിലെ സ്റാര്‍ പ്രിന്റിംഗ് കമ്പനി ഉടമ ഡേവിഡ് ലൂക്ക് സഹോദരനാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍