സെന്റ് മേരീസ് ലിണ്ടന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും കഷ്ടാനുഭവ ശുശ്രൂഷകളും
Saturday, March 21, 2015 6:40 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ ലിണ്ടന്‍ സെന്റ് മേരീസ് മേരീസ് ദേവാലയത്തിലെ കഷ്ടാനുഭവ-ഈസ്റര്‍ ശുശ്രൂഷകള്‍ കണ്ടനാട് ഭദ്രാസനത്തിന്റെ അധിപനായ ഡോ. തോമസ് മാര്‍ അത്താനിസിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുള്ള തീയതികളില്‍ നടക്കുമെന്ന് ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫ്, റവ. കോര്‍എപ്പിസ്കോപ്പ സി.എം. ജോണ്‍, സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറര്‍ അനീഷ് ചെറിയാന്‍, കമ്മിറ്റി അംഗങ്ങളായ എം.സി മത്തായി, ജയിംസ് നൈനാന്‍, രാജുമോന്‍ തോമസ്, രാജന്‍ ചീരന്‍, ബോബി ടോംസ്, അലക്സ് ജോണ്‍, നിഷ മത്തായി എന്നിവര്‍ അറിയിച്ചു.

മാര്‍ച്ച് 30-ന് വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരത്തോടെ കഷ്ടാനുഭ ആഴ്ചയുടെ ശുശ്രൂഷ ആരംഭിക്കും. മാര്‍ച്ച് 30,31 തീയതികളില്‍ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരവും വചനപ്രഘോഷണവും ഏപ്രില്‍ ഒന്നിന് (ബുധന്‍) വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും ഏപ്രില്‍ രണ്ടിന് (വ്യാഴം) വൈകുന്നേരം അഞ്ചിന് നമസ്കാരവും തുടര്‍ന്ന് കാല്‍കഴുകല്‍ ശുശ്രൂഷയും ഏപ്രില്‍ മൂന്നിന് (ദുഃഖവെള്ളി) രാവിലെ എട്ടിന് ദുഃഖവെള്ളിയുടെ ശുശ്രൂഷയും തുടര്‍ന്ന് സന്ധ്യാനമസ്കാരവും ശനി രാവിലെ 10 ന് വിശുദ്ധ കുര്‍ബാനയും, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനയും ഞായര്‍ രാവിലെ എട്ടിന് ഈസ്റര്‍ ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും.

മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ നടക്കുന്ന കഷ്ടാനുഭവ ആഴ്ച- ഈസ്റര്‍ ശുശ്രൂഷകളിലേക്ക് കടന്നുവരുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ സഭാ വിശ്വാസികളേയും ഭക്തിപുരസരം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും മറ്റു ഇടവകാംഗങ്ങളും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം