ഹരിനഗര്‍ കുര്യാക്കോസ് ഏലിയാസ് പള്ളിയില്‍ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ ആഘോഷിച്ചു
Saturday, March 21, 2015 6:38 AM IST
ന്യൂഡല്‍ഹി: ഹരിനഗര്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നാമദേയത്തിലുള്ള സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണതിരുനാള്‍ ആഘോഷിച്ചു.

മാര്‍ച്ച് 19ന് (വ്യാഴം) നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. സെബാസ്റ്യന്‍ പുളിങ്ങപിള്ളിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റവ. ഫാ. ആന്റോ കാഞ്ഞിരിത്തിങ്കല്‍, റവ. ഫാ. സണ്ണി കലിങ്ങണായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആഘോഷമായ വിശുദ്ധ കുര്‍ബാനക്കും ലദീഞ്ഞിനും ശേഷം ഊട്ടുനേര്‍ച്ച വിളമ്പും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്