കെകെസിഎ അനുശോചന യോഗം നടത്തി
Saturday, March 21, 2015 6:37 AM IST
കുവൈറ്റ്: കെകെസിഎ മുന്‍ പ്രസിഡന്റും അഡ്വൈസറി ബോര്‍ഡ് മെംബറും ആയിരുന്ന ടി.എം. ജോണ്‍ തട്ടാമറ്റം, കരിങ്കുന്നത്തിന്റ നിര്യാണത്തില്‍ കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ അനുശോചിച്ചു.

അബാസിയ ഹൈഡൈന്‍ ഹാളില്‍ കെകെസിഎ പ്രസിഡന്റ് റിനോ തെക്കേടം അധ്യക്ഷത വഹിച്ച യോഗത്തില്‍ കെകെസിഎ ജനറല്‍ സെക്രട്ടറി ജോബി ഏവരേയും സ്വാഗതം ചെയ്തു.

പ്രാര്‍ഥനയെതുടര്‍ന്നു ടി.എം. ജോണിന്റെ നിര്യാണത്തില്‍ കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്റ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. തുടര്‍ന്നു കെകെസിഎയുടെ മുന്‍ പ്രസിഡന്റുമാരും മുതിര്‍ന്ന അംഗങ്ങളും മറ്റു അംഗങ്ങളും അനുശോചിച്ചു.