കടമേരി റഹ്മാനനിയ അറബിക് കോളജ് കമ്മിറ്റി പൂര്‍വ വിദ്യാര്‍ഥി സംയുക്ത സംഗമം മനാമയില്‍
Saturday, March 21, 2015 6:35 AM IST
മനാമ: ഉത്തര കേരളത്തിലെ പ്രമുഖ മത ഭൌതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനനമായ കടമേരി റഹ്മാനിയ അറബിക് കോളജിന്റെ ബഹറിന്‍ കമ്മിറ്റി ഭാരവാഹികളും റഹ്മാനിയയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠനനം നടത്തിയവരും ഉള്‍പ്പെടുന്ന ഒരു സംയുക്ത സംഗമം മാര്‍ച്ച് 21ന് (ശനി) രാത്രി 8.30 ന് മനാമ സമസ്ത ഓഫീസ് ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കടമേരി റഹ്മാനിയ അറബിക് കോളജിലും സഹസ്ഥാപനങ്ങളിലും പഠനം നടത്തിയവരും സ്ഥാപന ഭാരവാഹികളും നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്ന് കോളജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലിയാടന്‍ ഇബ്രാഹിം ഹാജിയും റഹ്മാനീസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഖാസിം റഹ്മാനി പടിഞ്ഞാറത്തറയും അറിയിച്ചു.

വിവരങ്ങള്‍ക്ക്: 00973 34007356.