സൂറിച്ചില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 20 മുതല്‍
Saturday, March 21, 2015 12:29 AM IST
സൂറിച്ച്: സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സൂറിച്ചില്‍ നടക്കുന്ന വാര്‍ഷിക ധ്യാനം മാര്‍ച്ച് 20 മുതല്‍ ആരംഭിക്കും. സുപ്രസിദ്ധ ധ്യാനഗുരുവായ റവ.ഫാ. ജേക്കബ് മഞ്ഞളിയാണ് ഈവര്‍ഷത്തെ വാര്‍ഷിക ധ്യാനം നയിക്കുന്നത്. മാര്‍ച്ച് 20 മുതല്‍ 22 വരെ സൂറിച്ചിലെ സെന്റ് തെരേസാ ദേവാലയത്തിലാണ് വാര്‍ഷിക ധ്യാനം നടക്കുക.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ രാത്രി എട്ടുവരേയും, ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരേയും ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ രാത്രി എട്ടുവരേയുമാണ് ധ്യാനം.

ജീവിതത്തിന്റെ ആശങ്കകളും ആകുലതകളും യേശുവില്‍ സമര്‍പ്പിച്ച് ഒരു പുതുജീവിതം നയിക്കാന്‍ പ്രേരണ നല്‍കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സൂറിച്ചിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആദ്ധ്യാത്മിക ഗുരുവായ ഫാ. തോമസ് പ്ളാപ്പള്ളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. തോമസ് പ്ളാപ്പള്ളില്‍, ജോസഫ് ജോണ്‍ മ്ളാവില്‍, സ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറം, അഗസ്റിന്‍ മാളിയേക്കല്‍, ജോസഫ് പാറുകാണില്‍ എന്നിവരുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: വു://ംംം.്യൃീാമഹമയമൃംശ.രീാ/

റിപ്പോര്‍ട്ട്: വര്‍ഗീസ് എടാട്ടുകാരന്‍