സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബ സംഗമം ജൂലൈ 10 മുതല്‍ 12 വരെ
Friday, March 20, 2015 8:15 AM IST
ലണ്ടന്‍: സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വാന്‍സി മലയാളിസമൂഹത്തിന്റെ കുടുംബസംഗമം ജൂലൈ 10ന്(വെള്ളി) ഉച്ചകഴിഞ്ഞ് ആരംഭിച്ച് 12ന് (ഞായര്‍) ഉച്ചയോടുകൂടി സമാപിക്കും.

ബ്രക്കണിലെ പ്രസിദ്ധമായ ഫാം ഹൌസായ അബ്സല്യൂട്ട് അഡ്വഞ്ചറിലാണു സ്വാന്‍സി മലയാളിസമൂഹത്തിന്റെ കുടുംബസംഗമം അരങ്ങേറുക.

അന്യമായിക്കൊണ്ടിരിക്കുന്ന സ്വാന്‍സിയിലെ മലയാളികുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധങ്ങളും കൂട്ടായ്മയും ഊട്ടി ഉറപ്പിക്കുവാന്‍ കുടുംബസംഗമം ഉപകരിക്കുമെന്നാണു കരുതപ്പെടുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാ-കായിക മത്സരങ്ങളും അരങ്ങേറും.

കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ സ്വാന്‍സിയിലെ നിരവധി കുടുംബങ്ങള്‍ ബുക്ക് ചെയ്തു.

വിശദ വിവരങ്ങള്‍ക്ക്: സ്റീഫന്‍ ഉലഹന്നാന്‍ (പ്രസിഡന്റ്) 07864161361, സിറിയക് പി. ജോര്‍ജ് 07773454387.