റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം മാര്‍ച്ച് 21 മുതല്‍
Friday, March 20, 2015 6:19 AM IST
മാഞ്ചസ്റര്‍: പ്രശസ്ത വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം മാര്‍ച്ച് 21 (ശനി) മുതല്‍ രണ്ടു ദിവസങ്ങളിലായി മാഞ്ചസ്ററില്‍ നടക്കും. പീല്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ശനി രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ഞായര്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയുമാണു ധ്യാനം.

വിശുദ്ധ കുര്‍ബാനയിലൂടെ ക്രൈസ്തവ ജീവിത നവീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ധ്യാനം. വിശുദ്ധ കുര്‍ബാനയിലെ ഓരോ ഭാഗങ്ങളും എടുത്ത് പ്രത്യേകം ക്ളാസുകള്‍ നയിക്കുന്ന അച്ചന്‍ ദിവ്യബലിയില്‍ കൂടുതല്‍ ഭക്തിപൂര്‍വം പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിശ്വാസികളെ ബോധവാന്മാരാക്കും.

റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ. ഡോ. ലോനപ്പന്‍ സെമിനാരി പ്രഫസറായും സേവനം ചെയ്തിട്ടുണ്ട്. ഒരുഡസനോളം പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ റവ. ഡോ. ലോനപ്പന്‍ ഒട്ടേറെ ധ്യാന പരിപാടികള്‍ക്കു നേതൃത്വം നല്‍കിയിട്ടുണ്ട്.

ധ്യാന പരിപാടികളില്‍ പങ്കെടുത്ത് അനുഗ്രങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

പെസഹാ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലു മുതലും ദുഃഖ വെളളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ പീഡാനുഭവ തിരുക്കര്‍മങ്ങളും ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ശനി രാത്രി എട്ടു മുതലും ആരംഭിക്കും. തിരുക്കര്‍മങ്ങള്‍ സെന്റ് എലിസബത്ത് ദേവാലയത്തിലാണു നടക്കുക.

ധ്യാനപരിപാടികളിലും വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുക്കാവന്‍ ഏവരെയും ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍