ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റിവല്‍ 2015; ഓക്ലാന്‍ഡില്‍ മാര്‍ച്ച് 28ന്
Friday, March 20, 2015 6:18 AM IST
ഓക്ലാന്‍ഡ്: ഓഷ്യാനയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഓക്ലാന്‍ഡ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ 'ഡാന്‍സ് ഫെസ്റിവല്‍ 2015' മാര്‍ച്ച് 28നു ലയോള കമ്യൂണിട്ടി സെന്ററില്‍ (16 ംമീസമൌൃശ ുഹമരല, ാമിഴലൃല) നടക്കും.

വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പരിപാടിയില്‍ വ്യത്യസ്ത സംസ്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന 17ഓളം നൃത്തശില്‍പ്പങ്ങള്‍ അരങ്ങേറുന്നു. നൂറോളം കലാകാരന്‍മാര്‍ അണിനിരക്കുന്ന വേദിയില്‍ ഓക്ലാന്‍ഡിലെ സാമൂഹിക-സാമുദായിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ ടിക്കറ്റുകള്‍ 15 ഡോളര്‍ നിരക്കില്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്നും ലഭ്യമാണ്.

ഓക്ലാന്‍ഡ് മലയാളി സമാജത്തിന്റെ പുതിയ സംരംഭമായ സ്വാന്ത്വനത്തിന്റെ ഫണ്ട് ശേഖരണാര്‍ഥമാണു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആകസ്മികമായ വേര്‍പാടുകളും വേദനാജനകമായ നിമിഷങ്ങളും മലയാളി   സഹോദരങ്ങളില്‍ സൃഷ്ടിക്കുമ്പോള്‍ സ്നേഹത്തിന്റെ സ്പര്‍ശമുള്ള കരങ്ങളാല്‍ അവരെ സഹായിക്കുക എന്ന ചിന്തയാണു സാന്ത്വനം എന്ന സംരംഭംകൊണ്ട് ഉദേശിക്കുന്നത്. ഈ മഹത്തായ സംരംഭത്തില്‍ എല്ലാ മലയാളികളുടെയും സാന്നിധ്യസഹകരണം പ്രതീക്ഷിക്കുന്നു

കേരളീയവിഭവങ്ങളുടെ വിവിധ സ്റാളുകള്‍ സമാജം ഹാളില്‍ അന്നേ ദിവസം ക്രമീകരിച്ചിട്ടുണ്ട്

ടിക്കറ്റുകള്‍ക്ക് : സോബി ബെര്‍ണാര്‍ഡ് 0211214148.

റിപ്പോര്‍ട്ട്: ജോസഫ് ജോര്‍ജ്