അബുദാബി: ശക്തിയുടെ 2015-16 ലേക്കുള്ള പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ശക്തിയുടെ 36-ാമത് വാര്‍ഷിക സമ്മേളനത്തില്‍ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി കെ.ടി. ഹമീദ് (പ്രസിഡന്റ്), സലീം ചോലമുഖത്ത് (വൈസ് പ്രസിഡന്റ്), ഗോവിന്ദന് നമ്പൂതിരി (സെക്രട്ടറി), പ്രകാശ് പള്ളിക്കാട്ടില്‍ (ജോ. സെക്രട്ടറി), സിയാദ് (ട്രഷറര്‍), ജമാല്‍ മുക്കുതല (സാഹിത്യ വിഭാഗം), രവി കല്ലിയോട്ട് (കലാ വിഭാഗം), വിനോദ് (സ്പോര്‍ട്സ്), അരുണ്‍ (അസി. സ്പോര്‍ട്സ്), ഷോബി (ജീവകാരുണ്യം), നിഷാം (മീഡിയ കോ-ഓര്‍ഡിനേറ്റര്‍), ഷെബീര്‍, ഉണ്ണികൃഷ്ണന് എന്നിങ്ങനെയാണ് മറ്റു ഭാരവാഹികള്‍.
എം.വി. ഗോവിന്ദന് മാസ്റര്‍ ഉദ്ഘാടനം ചെയ്ത വാര്‍ഷിക സമ്മേളനത്തില്‍ എ. കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. എന്‍.വി. മോഹനന്, കെ.ബി. മുരളി, എ.കെ. ബീരാന്‍കുട്ടി, വി.പി. കൃഷ്ണകുമാര്‍, കെ.ടി. ഹമീദ് (പ്രസീഡിയം), ബാബുരാജ് പീലിക്കോട്, മോഹന്‍ദാസ് ബിജിത്ത്കുമാര്‍ (മിനിട്ട്സ് കമ്മിറ്റി), സുരേഷ് പാടൂര്‍, റഫീക്ക് അലി കൊല്ലീയത്ത്, സഫറുള്ള പാലപ്പെട്ടി, ഒ. ഷാജി, (പ്രമേയ കമ്മിറ്റി) എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണു സമ്മേളനം നിയന്ത്രിച്ചത്.
കേരളത്തിലെയും ഇന്ത്യയിലെയും വര്‍ത്തമാനകാല സമൂഹം അനുഭവിക്കുന്ന നിരവധി സാമൂഹികപ്രശ്നങ്ങള്‍ വിഷയമാക്കിയുള്ള ഒട്ടനവധി പ്രമേയങ്ങള്‍ സമ്മേളന പ്രതിനിധികള്‍ അവതരിപ്പിച്ചു. സമ്മേളനത്തിനു വി.പി. കൃഷ്ണകുമാര്‍ സ്വാഗതവും പുതിയ പ്രസിഡന്റ് കെ.ടി. ഹമീദ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള