തൌരംക്ഷയില്‍ വിശുദ്ധവാര ആചരണവും പരിശുദ്ധാത്മ അഭിഷേക ധ്യാനവും
Friday, March 20, 2015 6:16 AM IST
ഓക്ലാന്‍ഡ്: തൌരുംക്ഷ സെന്റ് തോമസ് അക്വിനാസ് ഇടവകയിലെ സെന്റ് മേരീസ് ദേവാലയത്തില്‍ കേരള കത്തോലിക്കാ സമൂഹത്തിനുവേണ്ടി ചൊവ്വര നിത്യസഹായമാതാ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ. സെബാസ്റ്യന്‍ കണ്ടത്തില്‍, ഫാ. അനൂബ് മുണ്ടയ്ക്കല്‍ എന്നിവര്‍ നയിക്കുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനം മാര്‍ച്ച് 30നു(തിങ്കള്‍) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെ നടക്കും.

പെസഹ ദിനത്തില്‍ ദേവാലയ ശുശ്രൂഷകളെത്തുടര്‍ന്നു മലയാളികളുടെ നേതൃത്വത്തില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടത്തും. വികാരി ഫാ. മാര്‍ക്ക്, സീറോ മലബാര്‍ മിഷന്‍ ചാപ്ളെയിന്‍ ഫാ. ജോയ് തോട്ടുംകര, ഷാജി പാപ്പച്ചന്‍, ജോവിണ്‍, മിഥുന്‍ അഗസ്ത്യന്‍, ജോജി തുടങ്ങിയവര്‍ വിശുദ്ധവാര ആചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: തദേവൂസ് മാണിക്കത്താന്‍