ബ്രിസ്ബെയ്ന്‍ അഭിഷേകാഗ്നി: ബിഷപ് മാര്‍ക് കോളറിഡ്ജ് സമാപനാശീര്‍വാദം നല്‍കും
Friday, March 20, 2015 6:15 AM IST
ബ്രിസ്ബേയ്ന്‍: ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും സംഘവും മാര്‍ച്ച് 20, 21, 22 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ മാന്‍സ്ഫീല്‍ഡ് സ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ (328 ബ്രോഡ് വട്ടര്‍ റോഡ്, മാന്‍സ്ഫീല്‍ഡ്) നയിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനു ബ്രിസ്ബെയ്നില്‍ തുടക്കമായി.

സീറോ മലബാര്‍ കത്തോലിക്കാ സമൂഹങ്ങളുടെ സെന്ററല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

20നു(വെള്ളി) വൈകുന്നേരം 5.30 മുതല്‍ രാത്രി 10 വരെയും 21നു(ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയും 22നു(ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുമാണു കണ്‍വന്‍ഷന്‍. അവസാന ദിവസമായി 222ന് (ഞായര്‍)ബ്രിസ്ബെയ്ന്‍ ആര്‍ച്ച്ബിഷപ് മാര്‍ക് കോളറിഡ്ജ് സമാപനാശിര്‍വാദം നല്‍കും.

വിദൂരസ്ഥലങ്ങളില്‍നിന്നും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കു സൌജന്യ താമസസൌകര്യങ്ങളും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി