പരിശുദ്ധ ബാവായുടെ ഒന്നാം ഓര്‍മപ്പെരുന്നാള്‍ ഡബ്ളിന്‍ യാക്കോബായ പള്ളിയില്‍ മാര്‍ച്ച് 22ന്
Friday, March 20, 2015 6:14 AM IST
ഡബ്ളിന്‍. കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായുടെ, ഒന്നാം ദുഖറോനൊ പെരുന്നാള്‍ ഡബ്ളിന്‍ സെന്റ് ഗ്രീഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 22നു(ഞായര്‍) സമുചിതമായി ആഘോഷിക്കുന്നു.

ദുഖറോനൊ പെരുന്നാളില്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി അധ്യാപകനായ ഫാ. ഡോ. പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിക്കും.

സ്മിത്ഫീല്‍ഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ രാവിലെ 10 ന് പ്രഭാത പ്രാര്‍ഥനയോടെ ദുഖറോനൊ പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കുമെന്ന് ഇടവകയില്‍നിന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.