തൈക്കോണ്േടാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടൈഗേഴ്സിനു വിജയം
Friday, March 20, 2015 4:56 AM IST
റിയാദ്: പന്ത്രണ്ടാമത് കിംഗ് ടൈഗേഴ്സ് ഇന്‍വിറ്റേഷന്‍ തൈക്കോണ്േടാ ചാമ്പ്യന്‍ഷിപ്പില്‍ റിയാദിലെ ഇന്ത്യന്‍ ടൈഗേഴ്സ് ക്ളബ്ബ് 10 മെഡലുകളോടെ ഉജ്വല വിജയം കരസ്ഥമാക്കി. ഒലയ്യയിലെ എലൈറ്റ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ നാലു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും നേടിയാണു മലയാളികള്‍ക്കു പ്രാമുഖ്യമുള്ള ഇന്ത്യന്‍ ടൈഗേഴ്സ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മികച്ച വിജയം ഇത്തവണ കൊയ്തത്. നായിഫ് നാസര്‍, അഭിഷേക് ബി നായര്‍, ശ്രീഹരി, ലാലാജി എന്നിവര്‍ സ്വര്‍ണവും അനില്‍ ലാല്‍, ആരോമല്‍, രോഹിത് എന്നിവര്‍ വെള്ളിയും അവിനാശ്, കൃതാര്‍ത്ഥ്, അര്‍ജുന്‍ എന്നിവര്‍ വെങ്കലവും നേടി. യാര ഇന്റര്‍നാഷണല്‍ സ്കൂളിലെ കായികാധ്യാപകനായ കെ. പ്രേമദാസന്റെ പരിശീലനത്തിലാണ് ഈ കായിക പ്രതിഭകള്‍ വിജയം കൈവരിച്ചത്. സൌദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടൈഗേഴ്സിന് മൂന്നാം സ്ഥാനമാണു ലഭിച്ചത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍