എന്‍വൈഎംഎസ്സി ബാസ്കറ്റ് ബോള്‍ ലീഗ്
Friday, March 20, 2015 4:55 AM IST
ന്യൂയോര്‍ക്ക്: മൂന്നാമത് എന്‍വൈഎംഎസ്സി ബാസ്കറ്റ് ലീഗിനു തുടക്കമായി. 2015 മാര്‍ച്ച് 14നു ക്വീന്‍സ് ഹൈസ്കൂളില്‍ (74/20 ഇീാാീാംലഹവേ ആഹ്റ, ഏഹലിീമസ) ലീഗിന്റെ ഉദ്ഘാടനം കേരളസമാജം പ്രസിഡന്റ് കുഞ്ഞ് മലയില്‍, എന്‍വൈഎംഎസ്സി പ്രസിഡന്റ് ഈപ്പന്‍ എം. ചാക്കോയുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. എന്‍.വൈ.എം.എസ്.സി സെക്രട്ടറി സഖറിയാ മത്തായി സ്വാഗതപ്രസംഗം നടത്തുകയും എല്ലാ കമ്മിറ്റി അംഗങ്ങളേയും അഭിനന്ദിക്കുകയും ചെയ്തു. എന്‍വൈഎംഎസ്സി ബാസ്കറ്റ് ബോള്‍ കോ-ഓര്‍ഡിനേറ്റര്‍ മാത്യു ജോഷ്വായോടുള്ള പ്രത്യേകമായ നന്ദിയും അദ്ദേഹം ഈ അവസരത്തില്‍ അറിയിച്ചു.

അന്നേദിവസം രണ്ട് മത്സരങ്ങള്‍ നടത്തപ്പെട്ടു. ആദ്യത്തെ മത്സരത്തില്‍ ലോംഗ് ഐലന്‍ഡ് കാത്തലിക്സ്, ന്യൂയോര്‍ക്ക് സ്റെയിലിനെ തോല്‍പ്പിച്ചു. മാര്‍ച്ച് 21-ന് ശനിയാഴ്ച മൂന്നു മത്സരങ്ങള്‍ നടത്തുന്നതിനു നിശ്ചയിച്ചു. രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം