നൊസ്റാള്‍ജിയ ക്യാമ്പ് മാര്‍ച്ച് 20ന്
Thursday, March 19, 2015 6:43 AM IST
അബുദാബി: അബുദാബിയിലെ കലാ-സാംസ്കാരിക സംഘടനയായ നൊസ്റാള്‍ജിയ അവരുടെ അംഗങ്ങളുടെ കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്െടത്താനും പരിപോഷിപ്പിക്കാനുംവേണ്ടി എകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 20നു(വെള്ളി) രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ അബുദാബിയിലെ മലയാളി സമാജത്തിലാണു ക്യാമ്പ്.

മ്യൂസിക്, ഡാന്‍സ്, ഡ്രോയിംഗ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പെയിന്റിംഗ്, ആക്ടിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ക്ളാസുകളും മെഡിക്കല്‍ ബോധവത്കരണ ക്ളാസും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 050 4105979.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള