കുവൈറ്റ് സിറ്റി: 'സര്‍ഗശക്തി സമൂഹ നന്മയ്ക്ക്' എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു. ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലൂടെ പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്.
ഏപ്രില്‍ 17നു രാവിലെ എട്ടു മുതല്‍ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിലാണ് മല്‍സരങ്ങള്‍. 10 വേദികളിലായി 9 വിഭാഗങ്ങള്‍ക്കായി നടക്കുന്ന 71 മത്സരയിനങ്ങളില്‍ ആയിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. അബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹാഹീല്‍ എന്നീ നാലു സോണുകള്‍ തിരിച്ചു നടക്കുന്ന കലാവൈജ്ഞാനിക മത്സരങ്ങള്‍ക്കായുള്ള സോണല്‍ തല ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്തു. മുനീര്താഹ 66241049 (സാല്‍മിയ), സനില്‍ 51169693 (അബാസിയ), അനസ് അബ്ദുറഹ്മാന് 65698011 (ഫര്‍വാനിയ), ജിബിന്‍ വൈക്കം 66203490 (ഫഹാഹീല്‍) എന്നിവരാണു ക്യാപ്റ്റന്മാര്. പുരുഷന്മാര്, സ്ത്രീകള്‍, സീനിയര്‍, ജൂണിയര്‍, സബ്ജൂണിയര്‍, കിഡ്സ് എന്നീ ഗ്രൂപ്പുകളിലായി മാപ്പിളപ്പാട്ട്, ലളിതഗാനം, ഗാന ചിത്രീകരണം, സ്കിറ്റ്, ടാബ്ളോ, പ്രഛ്ന്നവേഷം, വയലിന്, കവിതാലാപനം, മലയാള പ്രസംഗം, ഇംഗ്ളീഷ് പ്രസംഗം, മലയാള പ്രബന്ധം, കഥാരചന, കവിതാരചന, വാര്‍ത്ത വായന, സംഘ ഗാനം, കൈയെഴുത്ത്, ആക്ഷന്‍ സോംഗ്, കളറിംഗ്, മെമ്മറി ടെസ്റ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മത്സരങ്ങളില്‍ കുവൈറ്റിലെ കലാകാരന്മാര് മാറ്റുരക്കും. കുവൈറ്റിലെ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും പ്രായഭേദമന്യേ ചിത്രകാരന്മാര് ഒന്നിച്ചണിനിരക്കുന്ന ചിത്രരചനാ മത്സരവും കലോത്സവത്തിന്റെ മുഖ്യാകര്ഷകണമായിരിക്കും. പ്രവാസിമലയാളികളായ ആര്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. സോണല്‍ ക്യാപ്റ്റന്മാരെ ഫോണില്‍ വിളിച്ചും രജിസ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സമഹീഹമ്െമാ@്യീൌവേശിറശമസൌംമശ.രീാ എന്ന ഇമെയിലിലോ, 97891779 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍