ഹസാവിയയിലും മംഗഫിലും ഐഐസി കുടുംബ സംഗമം മാര്‍ച്ച് 19ന്
Thursday, March 19, 2015 6:41 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹസാവിയ ശാഖ സംഘടിപ്പിക്കുന്ന കുടുംബ സംഗമം മാര്‍ച്ച് 19നു(വ്യാഴം) വൈകുന്നേരം 7.45നു മുതൈരി മസ്ജിദിനു സമീപത്തെ അബ്ദുറഹ്മാന്‍ പുതിയപാലത്തിന്റെ ഫ്ളാറ്റില്‍ നടക്കും. 'വാഗ്ദത്ത സ്വര്‍ഗം' എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്ര ക്ളാസെടുക്കും.

മംഗഫ് യൂണിറ്റ് സംഘടിപ്പിക്കുന്ന കുടുംബ സംഗമം മാര്‍ച്ച് 19നു(വ്യാഴം) വൈകുന്നേരം 7.45നു മംഗഫ് ഐഐസി ഈദ് ഗാഹിന് സമീപത്തെ ഫില്‍സല്‍ ഫ്ളാറ്റില്‍ നടക്കും. മുനീര്‍ ഖാസിമി 'അള്ളാഹുവിലേക്ക് അടുക്കുക' എ വിഷയത്തില്‍ ക്ളാസെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 99216681 (മംഗഫ്), 66350358 (ഹസാവിയ).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍