ഫിലാഡല്‍ഫിയ: അക്ഷരനഗരിയുടെ അഭിമാനമായി അമേരിക്കയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്കി പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 2015-16 ലേക്കുള്ള നേതൃത്വ നിരയെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി കുര്യന് രാജന് (പ്രസിഡന്റ്), ജോസഫ് മാണി (വൈസ് പ്രസിഡന്റ്), മാത്യു ജോഷ്വ (ജന. സെക്രട്ടറി), ഐപ്പ് മാത്യു(സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍) ജോബി ജോര്‍ജ്, സാബു ജേക്കബ് (ചാരിറ്റി), ജോഷി കുര്യാക്കോസ് (കള്‍ച്ചറല്‍), ബെന്നി കൊട്ടാരത്തില്‍, ജയിംസ് അന്ത്രയോസ്, എബ്രഹാം ജേക്കബ്, കുര്യാക്കോസ് ഏബ്രഹാം, സാജന് വര്‍ഗീസ്, രാജു കുരുവിള, സാബു പാമ്പാടി, സെറിന്‍ ചെറിയാന്, അരുണ്‍ വര്‍ക്കി, ജീമോന്‍ ജോര്‍ജ് (പിആര്‍ഒ) എന്നിവരെ കമ്മറ്റിയിലേക്കും പ്രദീപ് പൈലോ (പിക്നിക് കോഡിനേറ്റര്‍), റോണി വര്‍ഗീസ്, അജിത് ചാണ്ടി എന്നിവരെ (ഓഡിറ്ററായും) തെരഞ്ഞെടുത്തു.
സാഹോദര്യനഗരത്തിന്റെ തിലകക്കുറിയായി മലയാളിസമൂഹത്തിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ സ്പന്ദനങ്ങള്‍ക്കൊപ്പം കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി നിലകൊളളുന്ന കോട്ടയം അസോസിയേഷന് സമൂഹത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്കു ഭവനങ്ങള്‍ നല്‍കുകയും ആതുരസേവന രംഗത്തു പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിനായി സഹായ ഹസ്തങ്ങള്‍ നല്‍കുകയും ഇതര ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു നിരവധി സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കും നാട്ടിലും അമേരിക്കയിലുമായി നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ലഭിച്ചു വരുന്ന നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളുടെ പ്രചോദനമെന്നും അവരോരുത്തരോടുമുളള നന്ദിയും കടപ്പാടും അറിയിക്കുകയും തുടര്‍ന്നും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷം ഇതര കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്കിയിട്ടുണ്െടന്നും ജൂണ്‍ 13ന് (ശനി) പിക്നിക്, ഒക്ടോബറില്‍ ചാരിറ്റി ബാങ്ക്വറ്റ് എന്നിവ കൂടാതെ മറ്റു നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാനും തീരുമാനിച്ചു.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം നിവാസികളെയും അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന് പത്രകുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.സീമ്യേേമാമീരശമശീിേ.ീൃഴ
റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്