ഫോമാ-കെഎജിഡബ്ള്യൂ റീല്‍ ഡീല്‍
Thursday, March 19, 2015 6:32 AM IST
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ മുതിര്‍ന്ന തലമുറയ്ക്ക് അവരുടെ ചലച്ചിത്ര സര്‍ഗാത്മകത വര്‍ധിപ്പിക്കാനും ഇളംതലമുറയെ ആസ്വാദന പ്രവീണരാക്കനുമായി ഫോമ കെഎജിഡബ്ള്യു സഖ്യം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സംരംഭമാണു റീല്‍ ഡീല്‍.

എട്ടു മുതല്‍ 10 മിനിട്ട് വരെ നീളുന്ന ഹ്രസ്വ ചലച്ചിത്രങ്ങളുടെ ഒരു മത്സരമാണു റീല്‍ഡീല്‍. മാര്‍ച്ച് 28, ഏപ്രില്‍ 18 തീയതികളില്‍ നടക്കുന്ന ടാലന്റ് ടൈമില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാതെതന്നെ യൂട്യൂബ് വഴി മത്സരത്തില്‍ പങ്കാളികളാകാം. മത്സരത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ ആറ് ആണ്.

ചടങ്ങില്‍ ഏറ്റവും നല്ല ചലച്ചിത്രം, അഭിനേത്രി, അഭിനേതാവ്, കഥ, സംവിധായകാന്‍, ഛായാഗ്രാഹകന്‍, ചിത്ര സംയോജകന്‍ എന്നിവര്‍ക്കു പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കും. എല്ലാ മത്സരാര്‍ഥികളും അവരവരുടെ പേരും മേല്‍വിലാസം ഏറ്റവും പുതിയ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ളീാമമ.രീാ ംംം.സമഴം.രീാ