ഇസ്ലാഹി സെന്റര്‍ ചതുര്‍ദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു
Thursday, March 19, 2015 6:29 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിന്റെയും സെന്റര്‍ വിദ്യാര്‍ഥിവിഭാഗമായ കുവൈറ്റ് ഇസ്ലാമിക് സ്റുഡന്റ്സ് മൂവ്മെന്റിന്റെ (ഗകടങ) യും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 25 മുതല്‍ 28 വരെ കിുശൃല 2015 എന്ന പേരില്‍ ചതുര്‍ദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

കുവൈറ്റിലെ കൌമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം നടത്തിയ കാമ്പിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും സംഘടിപ്പിക്കുന്നത്. കാമ്പില്‍ വിദ്യാര്‍ഥികളില്‍ ധാര്‍മിക അവബോധവും ഇസ്ലാമിക സംസ്കാരവും വളര്‍ത്തിയെടുക്കുക, മൂല്യച്യുതികളില്‍നിന്നു മുക്തമായ ജീവിതശൈലി വാര്‍ത്തെടുക്കുക, തനിക്കും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്രദമായ വ്യക്തിത്വം രൂപീകൃതമാക്കുക, വിദ്യാര്‍ഥി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിരതരാവുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിലുള്ള പ്രമുഖ ഫാക്കല്‍റ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കിയ പഠന ക്ളാസുകളും ഇസ് ലാമിക അധ്യാപനങ്ങളുടെ പ്രായോഗിക ശിക്ഷണവും കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനക്ളാസുകളും കലാകായിക മത്സരങ്ങളും ക്വിസ് മത്സരവും നടക്കും. പരിമിതമായ സീറ്റുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 13 വയസിനു മുകളിലുള്ള മുതിര്‍ന്ന ആണ്‍കുട്ടികള്‍ നിര്‍ദിഷ്ട അപേക്ഷഫോറത്തില്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണെന്ന് ഇസ്ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മുഹമ്മദ് അസ്ലം കാപ്പാട് അറിയിച്ചു. കൂടാതെ 13 വയസിനു മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് മാര്‍ച്ച് 25, 26 തീയതികളില്‍ ദ്വിദിന ക്യാമ്പും സംഘടിപ്പിക്കുന്നുണ്െടന്നു പത്രക്കുറിപ്പില്‍ അറിയിച്ചു.

രണ്ടു ക്യാമ്പിലേക്കുമുള്ള രജിസ്ട്രേഷനും വാഹന സൌകര്യങ്ങള്‍ക്കും മുഹമ്മദ് അസ്ലം കാപ്പാട്. 97557018, നജ്മല് തിരൂര് 60617889, അബാസിയ. ആസിഫ് നല്ലളം. 69602471, ഫഹാഹീല്‍. അസ്ഹര്‍ അതേരി 97840503, ഫര്‍വാനിയ. മഖ്ബൂല്‍ 66846787, സാല്‍മിയ മഹബൂബ് 66014181, ജഹറ അബ്ദുള്‍ സലാം സ്വലാഹി 99230760, റിഗായ്. അബ്ദുള്‍ അസീസ് നരക്കോട് 97162805, അബൂഹലീഫ സാജു ചെംനാട് 66642027, ഹവല്ലി അമീന്‍ 97293283.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍