ലെസ്റര്‍ കേരള കമ്യൂണിറ്റിക്കു പുതിയ നേതൃത്വം
Thursday, March 19, 2015 6:28 AM IST
ലണ്ടന്‍: ലെസ്റര്‍ കേരള കമ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ 25 അംഗ കമ്മിറ്റി നിലവില്‍ വന്നു.

പുതിയ ഭാരവാഹികളായി സോണി ജോര്‍ജ് (പ്രസിഡന്റ്), റോയ് കാഞ്ഞിരത്താനം(വൈസ് പ്രസിഡന്റ്), ജോര്‍ജ് എടത്വാ (സെക്രട്ടറി), ബിന്‍സി ഷാജു (ജോ. സെക്രട്ടറി), ഷിബു പപ്പാന്‍ (ട്രഷറര്‍), ജോര്‍ജ് ജോസഫ് (സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍), ഷാജി ജോസഫ്, ജോസ്ന ടോജോ (ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവരെ നടപ്പുവര്‍ഷത്തെ പരിപാടികളുടെ ചുമതലക്കാരായി തെരഞ്ഞെടുത്തു. കൂടാതെ ആന്റോ ആന്റണി, ജോസ്ന ജോസഫ് എന്നിവരെ ഡാന്‍സ് ക്ളാസിന്റെ നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചു.

പത്താം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഏപ്രിലില്‍ അംഗത്വം പുതുക്കാനുള്ള അവസരമുണ്ടായിരിക്കും. അതത് ഏരിയയിലെ കമ്മിറ്റി അംഗങ്ങളുമായി ബന്ധപെട്ടു പുതുക്കുവാനുള്ള അപ്ളിക്കേഷന്‍ ഫോറം ലഭ്യമാണ്. പരിപാടികളുടെ ഏകദേശ ധാരണ തയാറായി കഴിഞ്ഞു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍