ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ടീമുകള്‍ക്കു സൌജന്യ നിരക്കില്‍ താമസ സൌകര്യവുമായി ഹോട്ടല്‍ ലാ ക്വിന്റ
Thursday, March 19, 2015 6:26 AM IST
ന്യൂജേഴ്സി: പ്രശസ്ത ഇന്ത്യന്‍ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ഓര്‍മയ്ക്കായി കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക 1989 മുതല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ന്യൂജേഴ്സി ഗാര്‍ഡന്‍ സ്റേറ്റ് സിക്സേഴ്സിന്റെ ആഭിമുഖ്യത്തില്‍ മേയ് 23, 24 തീയതികളില്‍ ന്യൂജേഴ്സി ഹാക്കന്‍സാക്ക് റോത്തമാന്‍ സെന്ററില്‍ നടക്കും.

ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന പതിനാലില്‍പ്പരം വരുന്ന ക്ളബുകളിലെ കളിക്കാര്‍ക്കു താമസിക്കുന്നതിനായി പ്രത്യേക ഇളവുകളുമായി ന്യൂജേഴ്സിയിലുള്ള സീക്കൊകസിലെ ലാ ക്വിന്റ ഹോട്ടലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ ജിബി തോമസ് അറിയിച്ചു.

ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്കില്‍നിന്ന് ഏകദേശം പത്തു മിനിറ്റ് അകലെ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്കു കളിക്കാരെകൊണ്ടുപോകുന്നതിനുള്ള വാഹന സൌകര്യമൊരുക്കിയതായും കമ്മിറ്റിക്കാര്‍ അറിയിച്ചു. കളിക്കാര്‍ക്ക് വ്യായാമം ചെയ്യാനുള്ള ജിം, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൌകര്യങ്ങളും ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നു ന്യൂജേഴ്സിയുടെ വിവിധ ടൂറിസ്റ് കേന്ദ്രങ്ങളിലേക്കും ന്യൂയോര്‍ക്ക് സിറ്റി സന്ദര്‍ശിക്കുവാനും വളരെ എളുപ്പമാണ്. ഹോട്ടലിന്റെ മുന്‍ വശത്തുനിന്നു ന്യൂയോര്‍ക്ക് സിറ്റിയിലേക്കു പബ്ളിക് ബസ്സര്‍വീസ് ഉണ്ട്. കൂടാതെ, ഈ ഹോട്ടലില്‍നിന്നു ന്യൂയോര്‍ക്ക് സിറ്റിയുടെ ദൃശ്യം വളരെ മനോഹരമാണെന്നു കമ്മിറ്റിക്കാര്‍ അറിയിച്ചു.

ഏകദേശം അഞ്ഞൂറ് ആളുകളെ ഉള്‍ക്കൊള്ളിക്കാന്‍ സൌകര്യമുള്ള ബാങ്ക്വറ്റ് ഹാള്‍ ടൂര്‍ണമെന്റിന്റെ അവസാനദിവസ പരിപാടിയിലേക്കു ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നു. ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കളിക്കാനോ കളി കാണാനോ വരുന്നവര്‍ക്കു കുറഞ്ഞ നിരക്കില്‍ റൂം ലഭിക്കുന്നതോടൊപ്പം, ഒരു റൂമില്‍ ആറു പേര്‍ക്കു വരെ താമസിക്കാം. പ്രഭാതഭക്ഷണം സൌജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിബി തോമസ് 9145731616, മാത്യു സ്കറിയ 5515805872, ടി.എസ്. ചാക്കോ 2018870750, ജേംസണ്‍ കുര്യാക്കോസ് 2016005454.

സ്പോണ്‍സര്‍ഷിപ്പിനും പരസ്യങ്ങള്‍ക്കും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ദയവായി താഴെപ്പറയുന്ന വെബ്സൈററ് സന്ദര്‍ശിക്കുക : ംംം.ഴമൃറലിമെേലേശെഃലൃ.രീാ

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്