ജര്‍മന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് പുതിയ ബാന്‍ കാര്‍ഡ് വരുന്നു
Thursday, March 19, 2015 5:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ ദീര്‍ഘദൂര പ്രൈവറ്റ് ബസ് സര്‍വീസ് ചാര്‍ജുകളുമായി മത്സരിക്കാന്‍ പുതിയ ബാന്‍(റെയില്‍) കാര്‍ഡ് കൊണ്ടു വരുന്നു. മൂന്ന് മാസം കാലാവധി നല്‍കുന്ന ഈ ബാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കുറഞ്ഞ നിരക്കില്‍ ഇന്റര്‍സിറ്റി സര്‍വീസുകള്‍ ഉള്‍പ്പെടെ എല്ലാ റെയില്‍ സര്‍വീസുകളും ബുക്ക് ചെയ്ത് ഉപയോഗിക്കാം. ഈ ബാന്‍ കാര്‍ഡുകള്‍ മുഖാന്തിരം ബുക്ക് ചെയ്യുന്ന യാത്രകള്‍ക്ക് ഫ്രീ ആയി സീറ്റ് ബുക്കിംങ്ങും സാദ്ധ്യമാണ്.

ഈ ബാന്‍ കാര്‍ഡ് കൊണ്ടു വരുമ്പോള്‍ തന്നെ കൂടുതല്‍ ഇന്റര്‍സിറ്റി സര്‍വീസുകളും, സ്റ്റോപ്പ് ഉള്ള റെയില്‍ സ്റ്റേഷനുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. പുതിയ മൂന്ന് മാസം കാലാവധി നല്‍കുന്ന ബാന്‍ കാര്‍ഡുകള്‍ ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്കും, മൂന്ന് മാസം വിസാ കാലാവധി ഉള്ള ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാം. ടൂറിസ്റ്റുകള്‍ അവര്‍ തങ്ങുന്ന ഹോട്ടല്‍ അല്ലെങ്കില്‍ സ്പോണ്‍സറുടെ അഡ്രസ് നല്‍കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍