ഫ്രാങ്ക്ഫര്‍ട്ടില്‍ പോലീസും പ്രകടനക്കാരും തമ്മില്‍ തെരുവുയുദ്ധം
Thursday, March 19, 2015 5:10 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി)ആസ്ഥാനത്ത് പ്രകടനക്കാരും പോലീസും തമ്മിലുള്ള തെരുവുയുദ്ധത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കുപറ്റി. സംഭവത്തോടനുബന്ധിച്ച് 350 പേര പോലീസ് അറസ്റ് ചെയ്തു. ചെലവുചുരുക്കല്‍ നടപടിക്കെതിരേ നടത്തിയ പ്രകടനമാണ് അക്രമത്തില്‍ കലാശിച്ചത്.

ഇസിബി യൂറോപ്യന്‍ രാജങ്ങളില്‍ പ്രത്യേകിച്ച് ഗ്രീസ് പോലുള്ള രാജ്യങ്ങളില്‍ നടത്തിവരുന്ന സാമ്പത്തിക അച്ചടക്ക നടപടിയെ ചോദ്യംചെയ്തായിരുന്നു ഇടതുപാര്‍ട്ടികളുടെ അനുയായികളുടെ സഖ്യം (ബ്ളോക്കുപ്പി) പ്രകടനം നടത്തിയത്. പ്രകടനക്കാരുടെ ശക്തി തെരുവില്‍ ഉയര്‍ന്നപ്പോള്‍ ഇസിബി പ്രസിഡന്റ് മാരിയോ ദ്രാഗി ഉള്‍പ്പെടുന്ന ഉന്നത സംഘം ബാങ്കിന്റെ ആസ്ഥാന മന്ദിരത്തില്‍ ഉണ്ടായിരുന്നു. പ്രകടനക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാഹനങ്ങള്‍ അഗ്നിയ്ക്കിരയാക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍