ഷൈനി ഷാജന്‍ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം ചെയര്‍മാന്‍
Thursday, March 19, 2015 5:09 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ വിമന്‍സ് ഫോറം ചെയര്‍മാനായി അമേരിക്കയില്‍ കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഷൈനി ഷാജനെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി സംഘടനാ പ്രവര്‍ത്തനത്തില്‍ അതീവ പ്രാഗല്ഭ്യം തെളിയിച്ചവരും സമൂഹത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന യുവതികള്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനിച്ചു. ഇന്ത്യയിലെ വനിതകള്‍ക്കുവേണ്ടി നിലവിലുള്ള നിയമങ്ങള്‍ പരിഷ്കരിക്കുകയും, വനിതകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുവാനും എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്നു ഷൈനി ഷാജന്‍ ആവശ്യപ്പെട്ടു.

യോങ്കര്‍സ്ററിലുള്ള സെന്റ് ഗ്രിഗ്രോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ സെക്രട്ടറികൂടി ആണ് ഷൈനി. ന്യൂയോര്‍ക്കിലുള്ള മോണ്ടിഫുരി ഹോസ്പിറ്റലിലെ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഷാജന്‍ ജോര്‍ജിന്റെ പത്നിയാണു ഷൈനി ഷാജന്‍. ന്യൂയോര്‍ക്കിലുള്ള വെസ്റ് ചെസ്റര്‍ കൌണ്ടിയിലെ യോങ്കര്‍സിലാണു താമസം.

ഫോറത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍വവിധ സഹായവും സഹകരണവും ഉറപ്പു നല്‍കുകയും, വിമന്‍ഫോറം ചെയര്‍മാന്‍ ആയി ഷൈനി ഷാജന്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അതീവ സന്തോഷമുണ്െടന്ന് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം