റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ മൂന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ റിയാദിലെ നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്നു. പരിപാടി മദീന ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് അബ്ദുസ്സലാം മാറമ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്‍ പി. പരീത്, ട്രഷറര്‍ അന്‍വര്‍ ചെമ്പറക്കി എന്നിവര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അസോസിയേഷന് വാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം അല്‍ആലിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍ കണ്‍വീനര്‍ റഫീഖ് നടക്കാവിനു നല്കി നിര്‍വ്വഹിച്ചു. രക്ഷാധികാരി അബ്ദുസ്സലാം പെരുമ്പാവൂര്‍, നൃത്താധ്യാപിക ബിന്ദു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ പരീക്കുട്ടിയുടെ നേതൃത്വത്തില്‍ ഗാനസന്ധ്യയും റിയാദിലെ പ്രവാസി കലാകാരന്മാര് അണിനിരന്ന മിമിക്രിയും നൃത്തനൃത്യങ്ങളും അരങ്ങേറി. കണ്‍വീനര്‍ പ്രവീണ്‍ ജോര്‍ജ് സ്വാഗതവും നിഷാദ് ഇല്ലിച്ചോടന് നന്ദിയും പറഞ്ഞു.
അസോസിയേഷന്റെ നാലാമത് ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബത്ഹ സണ്‍സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സലാം മാറമ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാന്‍ പരീത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അന്‍വര്‍ ചെമ്പറക്കി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരി മരക്കാര്‍ പോഞ്ഞാശേരിയുടെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അലി വാര്യത്ത് (പ്രസി), മുഹമ്മദാലി മരോട്ടിക്കല്‍ (സെക്ര), റഫീഖ് എത്തിയില് (ട്രഷ), ഷാന്‍ പരീത്, അന്‍വര്‍ ചെമ്പറക്കി (വൈ. പ്രസിഡണ്ട്), പ്രവീണ്‍ ജോര്‍ജ്, മാഹിന്‍ പോഞ്ഞാശേരി (ജോ. സെക്ര), മുഹമ്മദാലി അമ്പാടന്‍ (ജീവകാരുണ്യ കണ്.), റസാഖ് പോഞ്ഞാശേരി (പലിശരഹിത വായ്പാപദ്ധതി കണ്), നിസാം ബിന്‍ മുഹമ്മദ്, ഫരീത് ജാസ് (മീഡിയ കണ്), നിഷാദ് ഇല്ലിച്ചോടന് (ആര്‍ട്സ് കണ്), നൌഷാദ് പൂക്കാട്ടുപടി (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. മാഹിന്‍ പോഞ്ഞാശ്ശേരി സ്വാഗതവും പ്രവീണ്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍