രോഗികളുടെ ഫയല്‍ തുറക്കല്‍; ഫീസ് നിര്‍ത്തലാക്കാന്‍ നീക്കം
Wednesday, March 18, 2015 5:30 AM IST
കുവൈറ്റ്: സ്വകാര്യ മേഖലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും രോഗികള്‍ക്ക് ആദ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി വാങ്ങുന്ന ഫയല്‍ തുറക്കല്‍ ചാര്‍ജ് ഇല്ലാതാക്കുവാന്‍ നീക്കം. വിവിധ ആശുപത്രികളിലും ക്ളിനിക്കുകളിലും വലിയ തുകകള്‍ ഈടാക്കുന്നതായി വ്യാപക വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്ന് ജിസിസി രാജ്യങ്ങളില്‍ ഈ കാര്യങ്ങളെ കുറിച്ച് പഠിക്കുവാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചാലുടന്‍ ഈ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്ന് മുതിര്‍ന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ക്ളിനിക്കുകളില്‍ ഒരു ദിനാറും ആശുപത്രിയില്‍ രണ്ടു ദിനാറുമാണു പരിശോധനയ്ക്കായി ഈടാക്കുന്നത്. രോഗികള്‍ക്കുള്ള ഫയല്‍ തുറക്കലും മെഡിസനും സൌജന്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍