മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ രജതജൂബിലി ആഘോഷിച്ചു
Wednesday, March 18, 2015 5:28 AM IST
താമ്പാ, ഫ്ളോറിഡ: കമാര്‍ച്ച് 14ന് താമ്പായിലുള്ള ഐസിസി ഹാളില്‍ നടത്തിയ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ (എംഎസിഎഫ്) ന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കു വര്‍ണോജ്വല തുടക്കം.

ആയിരത്തോളം വരുന്ന അംഗങ്ങളെ സാക്ഷിനിര്‍ത്തി നടി ഇഷാ തല്‍വാര്‍ നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ചതോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി പരിപാടികള്‍ ആരംഭിച്ചു. വൈകുന്നേരം ആറിനു തുടങ്ങിയ സമ്മേളനം അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയാണു തുടങ്ങിയത്.

പുതുതായി ഭരണം ഏറ്റെടുത്ത 2015ലെ ഭരണസമിതി ട്രസ്റി ബോര്‍ഡ്, മുന്‍കാല പ്രസിഡന്റുമാര്‍ എന്നിവരെ താലപ്പൊലി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ വേദിയിലേക്കാനയിച്ചു. സാംസ്കാരിക ഘോഷയാത്രയ്ക്കുശേഷം പ്രാര്‍ത്ഥനാ മംഗളഗാനം ആലപിച്ചു. തുടര്‍ന്ന് 2014-ലെ പ്രസിഡന്റ് ജോസ് ഉപ്പൂട്ടില്‍, 2015-ലെ പ്രസിഡന്റ് ഷീലാ കുട്ടിയെ സദസിനു പരിചയപ്പെടുത്തി.

ഇരുപത്തഞ്ച് വര്‍ഷംമുമ്പ് ഈ പ്രസ്ഥാനത്തിന് ഊടുംപാവും നല്‍കിയ 1991ലെ എല്ലാ ഭാരവാഹികളെയും അന്നത്തെ പ്രസിഡന്റിനെയും പൊന്നാട നല്‍കി ആദരിച്ചു.

പ്രഥമ പ്രസിഡന്റ് ഡോ. സി.വി. രാധാകൃഷ്ണന്റെ ആമുഖപ്രസംഗത്തില്‍ ഒത്തൊരുമയോടെയുള്ള അധ്വാനത്തിലൂടെയും, കൂട്ടായ പരിശ്രമത്തിലൂടെയും പിറവിയെടുത്ത എം.എ.സി.എഫിനെക്കുറിച്ച് വികാരനിര്‍ഭരമായി സംസാരിച്ചു. സില്‍വര്‍ ജൂബിലി ചെയര്‍മാന്‍ ജയിംസ് ഇല്ലിക്കല്‍, വരുന്ന ഒരുവര്‍ഷത്തെ സാംസ്രകാരിക പരിപാടികളെക്കുറിച്ച് സദസിനു വിശദീകരിച്ചു. എംഎസിഎഫിന്റെ ആസ്ഥാനമായ കേരള കള്‍ച്ചറല്‍ സെന്ററിനെക്കുറിച്ച് (കെസിസി) ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്ണന്‍ വിശദമായി സംസാരിച്ചു.

ഫോമാ നേതാക്കന്മാരായ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ട്രഷറര്‍ ജോയി ആന്റണി, കണ്‍വീനര്‍ ജോയി കുറ്റ്യാനി, എബി എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിനു മിഴിവേകി. എംഎസിഎഫ് സെക്രട്ടറി ബിജോയി ജേക്കബ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന്റെ എം.സിമാരായി പ്രവര്‍ത്തിച്ചത് ഫ്രാന്‍സിസ് വയലുങ്കല്‍, അനീന ലിജു എന്നിവരായിരുന്നു. 2015 എംഎസിഎഫ് സില്‍വര്‍ജൂബിലി സ്പോണ്‍സര്‍മാര്‍ 'സിഗ്നേച്ചര്‍ ഹോം ഗ്രൂപ്പാണ്'. ജൂബിലി ആഘോഷങ്ങള്‍ക്കുശേഷം വിഭവസമൃദ്ധമായ സന്ഹവിരുന്നും നടന്നു.

ശ്രേയാ നാരായണന്‍, സ്കൂള്‍ ഓഫ് ഡാന്‍സ്, നൃത്തമാമാങ്കം, ബോളിവുഡ് ഡാന്‍സ്, കിഡ്സ് ഫ്യൂഷന്‍ ഡാന്‍സ്, വിദ്യാ ഗ്രൂപ്പ്, സിനിമാറ്റിക് ഡാന്‍സ്, സ്കിറ്റ്, ഷൈനിംഗ് സ്റാര്‍ ഓഫ് താമ്പാ പെര്‍ഫോമന്‍സ്, ആത്മാ കിഡ്സ് ഡാന്‍സ് ഗ്രൂപ്പ്, കലാനികേതന്‍ സ്കൂള്‍ ഓഫ് ഡാന്‍സ്, കലാകേന്ദ്ര സ്കൂള്‍ ഓഫ് ഡാന്‍സ്, തില്ലാന, സുമ്പാ, നവരസാ അക്കാഡമി, താമ്പാ മെലഡി മ്യൂസിക്, മീരാ നാരായണ്‍ ഗ്രൂപ്പ്, നന്ദിതാ ബിജേഷ് ടീം സ്വപ്നാ കൊമ്മരാജ് ഷോ തുടങ്ങിയവരുടെ കലാപരിപാടികള്‍ അരങ്ങേറി.

പരിപാടികള്‍ക്കു ഡോ. ബാബു സക്കറിയ, ജസി കുളങ്ങര, ജസി പീറ്റര്‍, അഞ്ജനാ കൃഷ്ണന്‍, സഞ്ജനാ, പ്രിയാ മേനോന്‍, സുബിതാ സുജിത്, അപര്‍ണ്ണ, മഞ്ജുള, പവിത്ര, പ്രീതാ, രാജാ, രവി, വിദ്യ, ഷൈലാ, അഫ്രീന്‍, ഹന്നാ, ലിയ, റയാന, മാനസ, സഹാന ഭൂമിക, വീണ , ലേഘ, ജയരാജ്, ഹേമന്ദ്കുമാര്‍, റിയാ എം, മെലീസ, മീര, ആര്യ, മാളവിക, കീര്‍ത്തന, നീല്‍, മാനസി, രുചി, അതിഥി, നിത്യ, നിയതി, ഇഷ, നിവേദ, ജൂലിയ, ജാസ്മിന്‍, രശ്മി, നവിതാ, ശ്വേത, ശ്രിയ, ഇഷാനി, മേഘ, വെന്നിലാ, മീരാ നായര്‍, സിനു, സ്നേഹ, മേഘന, ജൂലിയാ, ഭരത്, സ്പന എന്നിവര്‍ നേതൃത്വം നല്‍കി.

രജത ജൂബിലി ആഘോഷങ്ങള്‍ക്കു ചിട്ടയായും ഭംഗിയായും നേതൃത്വം കൊടുത്ത സാജന്‍ കോരത് (ട്രഷറര്‍), സോണി കുളങ്ങര, മറിയാമ്മ വട്ടമറ്റം, ലിജു ആന്റണി, ബിനു മാമ്പള്ളി, വര്‍ഗീസ് ജേക്കബ്, ജോര്‍ജ് കോരത്, സാല്‍മോന്‍ മാത്യു, ബെന്നി വഞ്ചിപ്പുര, ഷീലാ ഷാജു, സാലി മച്ചാനിക്കല്‍, അബു ഏബ്രഹാം, അരുണ്‍ ജയമോന്‍, ബേബിച്ചന്‍ ചാലില്‍, ജിബിന്‍ തോമസ്, ജോണ്‍സണ്‍ പടിക്കപ്പറമ്പില്‍, സജി മഠത്തിലേട്ട്, രേഹി മാത്യു, സിന്ധു ജിതിന്‍, സുജിത്കുമാര്‍ അച്യുതന്‍, ബാബു തോമസ്, പ്രദീപ് എം., പീറ്റര്‍ കോരത്, കെ.കെ. ഏബ്രഹാം, ഡോക്ടര്‍ എ.കെ. പിള്ള, കിഷോര്‍ പീറ്റര്‍, റ്റിറ്റോ ജോണ്‍, നന്ദകുമാര്‍ ചക്കിങ്കല്‍, ജോയി കുര്യന്‍, ജയിംസ് ചെരുവില്‍, എം.എസി.എഫ് ട്രസ്റി ബോര്‍ഡ് സെക്രട്ടറി സജി കരിമ്പന്നൂര്‍ തുടങ്ങിയവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ചിലര്‍ മാത്രമാണ്. സജി കരിമ്പന്നൂര്‍ (പിആര്‍ഒ, എംഎസിഎഫ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം