2024ലെ ഒളിംപിക് വേദിക്കായി ഹാംബുര്‍ഗ് മത്സരിക്കും
Tuesday, March 17, 2015 8:11 AM IST
ഹാംബുര്‍ഗ്: ജര്‍മനിക്ക് 2024ലെ ഒളിംപിക് വേദി ലഭ്യമായാല്‍ ഹാംബുര്‍ഗില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഹാംബുര്‍ഗിനെ മുന്‍നിര്‍ത്തി ബിഡ്ഡില്‍ പങ്കെടുക്കാനുള്ള തീരുമാനം. ജര്‍മന്‍ ഒളിംപിക് കമ്മിറ്റിയുടെ പ്രത്യേക സംഘമാണ് പ്രഖ്യാപിച്ചത്.

ജര്‍മനിക്കുള്ളിലെ മത്സരത്തില്‍ ബര്‍ലിന്‍ ആയിരുന്നു ഹാംബുര്‍ഗിന്റെ പ്രധാന എതിരാളി. മാസങ്ങളോളം ദീര്‍ഘിച്ച കാമ്പയിനൊടുവിലാണു ബര്‍ലിനെ പിന്തള്ളി ഹാംബുര്‍ഗ് മത്സരിക്കാനുള്ള അവകാശം നേടിയെടുത്തത്.

ഹാംബുര്‍ഗ് നിവാസികളില്‍ ഭൂരിപക്ഷം പേരും ഒളിംപിക്സിന് ആതിഥ്യം വഹിക്കുന്നതിനോടു യോജിക്കുന്നതായി കഴിഞ്ഞ നടത്തിയ അഭിപ്രായ സര്‍വേയില്‍ വ്യക്തമായിരുന്നു. മാര്‍ച്ച് 21}ു ജര്‍മന്‍ ഒളിംപിക് കമ്മിറ്റി ഹാംബുര്‍ഗിനെ മുന്‍നിര്‍ത്തിയുള്ള മത്സരത്തി}് അംഗീകാരം നല്‍കും.

2017 ല്‍ മാത്രമാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി 2024ലെ വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍