ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിലില്‍
Tuesday, March 17, 2015 6:12 AM IST
ജിദ്ദ: ജിദ്ദയുടെ ഫുട്ബോള്‍ പ്രേമികള്‍ ഇതാദ്യമായി ഒരു ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു സാക്ഷ്യംവഹിക്കും. ഒഐസിസി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 17നാണ് ഏകദിന ടൂര്‍ണമെന്റ് നടക്കുക. ജിദ്ദയിലെ മതാര്‍ ഖദീം സ്റേഡിയത്തില്‍ നടക്കുന്ന മത്സരം രാത്രി എട്ടിന് ആരംഭിച്ച് പുലര്‍ച്ചെ ഒന്നു വരെ നീളും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഒഐസിസി കണ്ണമംഗലം നേതാക്കളായ കെ.സി. ഷരീഫുമായോ, മജീദ് ചേറൂരുമായോ ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : 0503205327, 0537361964.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍