മാതൃഭാഷ രജതജൂബിലി ലോഗോ പ്രകാശനം ചെയ്തു
Tuesday, March 17, 2015 6:12 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(കല കുവൈറ്റ്) നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി നടന്നു വരുന്ന മാതൃഭാഷാ പഠനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'ലോഗോ'യുടെ പ്രകാശനം നടന്നു.

അബാസിയ കലാ സെന്ററില്‍ നടന്ന ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ മാത്യു സമിതി അംഗം ചെസില്‍ രാമപുരത്തി}ു നല്‍കി ലോഗോയുടെ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. പ്രവാസി മലയാളികളില്‍നിന്നും ലഭിച്ച നിരവധി ലോഗോകളില്‍ നിന്നും കല കുവൈറ്റ് ഫഹഹീല്‍ യൂണിറ്റ് കമ്മിറ്റി അംഗം കെ. സുനില്‍ തയാറാക്കി അയച്ച ലോഗോയാണു മികച്ച ലോഗോയായി തെരഞ്ഞെടുത്തത്. ലോഗോ രൂപകല്‍പ്പന ചെയ്ത കെ.സുനിലിന് മാതൃഭാഷാ പഠന ഉദ്ഘാടന വേദിയില്‍ പ്രത്യേക സമ്മാനം നല്‍കി ആദരിക്കും.

ആഘോഷ പരിപാടികളെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട്, കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത്, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, ബാബു ജി. ബത്തേരി, ഇഖ്ബാല്‍ കുട്ടമംഗലം, ജോയ് മുണ്ടാക്കാടന്‍, പ്രസീദ് കരുണാകരന്‍, ഷിനോജ് മാത്യു, എന്‍. അജിത്കുമാര്‍, ആര്‍. നാഗനാഥന്‍, സ്കറിയ ജോണ്‍, ജെ.സജി, സജീവ് എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രചാരണ പരിപാടികള്‍ മാര്‍ച്ച് 20ന് ആരംഭിക്കുക, സിലബസ് പരിഷ്കരിക്കുക, മേഖല കേന്ദ്രങ്ങളില്‍ ക്ളാസുകളും അധ്യാപകരേയും കണ്െടത്തുക, മേയ് ആദ്യവാരം അധ്യാപക പരിശീലന കളരി സംഘടിപ്പിക്കുക, മേയ് അവസാനവാരം രജതജൂബിലി ആഘോഷം നടത്തുക തുടങ്ങി നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച മാതൃഭാഷാ സമിതി കുടുംബാംഗം മറിയ മാത്യുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയാണു യോഗം ആരംഭിച്ചത്. ചടങ്ങിനു സമിതി വൈസ് ചെയര്‍പേര്‍സന്‍ ലിസി കുര്യാക്കോസ് സ്വാഗതവും രഘുനാഥന്‍ നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍