കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ യുസേഴ്സ്) കുവൈറ്റ് അംഗങ്ങളുടെ തൊഴില്‍ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ നടത്തിയ മെഗാ ക്ളാസ് അല്‍ മുല്ല ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍ സൈമണ്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സലിം രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കെ.ബി. അനില്‍ ആശംസകള്‍ അര്‍പ്പിച്ചു. കാഡ ടീം ലീഡര്‍ രതീഷ് കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മാത്യു സക്കറിയ നന്ദിയും പറഞ്ഞു. സാം തോമസ് ഉദ്ഘാടന നടപടികള്‍ നിയന്ത്രിച്ചു.
പൂര്‍ണമായി നെറ്റ്വര്‍ക്ക് സംവിധാനത്തില്‍ നടന്ന ക്ളാസ് കുവൈറ്റില്‍ ആദ്യാനുഭാവമായി. ഡോണ്‍ തോമസ് (ആര്‍ക്കി സ്ട്രക്ചര്‍ കെഇഒ), രതീഷ് കുമാര്‍, ഷാജി തങ്കച്ചന്, ഡിസില്‍വ ജോണ്‍, സി.ഒ. കോശി എന്നിവര്‍ ക്ളാസുകള്‍ നിയന്ത്രിച്ചു. കംപ്യൂട്ടര്‍ അനുബന്ധ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. പ്രസന്നകുമാര്‍ മോന്‍സി കെ. മാത്യു, മുഹമ്മദ് ഇക്ബാല്‍, ഷിബു സാമുവല്‍, സിറാജുദ്ദീന്, തമ്പി ലുക്കോസ്, മുഹമ്മദ് ഫാറൂക്ക്, സൈമണ്‍ ബേബി, ജോഷി, കെ.ഡി. രതീശന്, ബിന്ദു സന്തോഷ് കുമാര്‍, മനോജ് കലാഭവന്‍, ഗഫൂര്‍, നിഥിന്, ശരത്, സന്തോഷ് തോമസ്, തോമസ് മാത്യു എന്നിവര്‍ നേതൃതം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍