മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റിവല്‍ വര്‍ണാഭമായി
Tuesday, March 17, 2015 6:11 AM IST
കണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ഫെസ്റിവല്‍ വര്‍ണാഭമായി. ബ്രിസ്ബെയ്ന്‍ മേയര്‍ ഗ്രഹാം ക്യുര്‍ക്ക് ഫെസ്റിവല്‍ ഉദ്ഘാടനം ചെയ്തു.

ക്യൂന്‍സ്ലാന്‍ഡ് സംസ്ഥാന വികസന മന്ത്രിയും ലേബര്‍ പാര്‍ട്ടി എംപിയുമായ ആന്റണി ലിന്‍ഹാം, ഇന്ത്യന്‍ ഹോണററി കോണ്‍സുല്‍ അര്‍ച്ചന സിംഗ്, മുന്‍ ലിബറല്‍ മന്ത്രി ട്രേസി ഡേവീസ് എംപി, ഫെഡറര്‍ പാര്‍ലമെന്റ് അംഗം ലൂക്ക് ഹോവാര്‍ത്ത് എംപി, കൌണ്‍സിലര്‍മാരായ നോം വിന്നം, ഫിയോണ കിംഗ്, ആന്‍ഡ്രു വൈന്‍സ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ലാറ്റിന്‍ ഡാന്‍സ്, പാലസ്തീനിയന്‍ ഡാന്‍സ്, പാപ്പന്യു ഗിനിയന്‍ ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ബെല്ലി ഡാന്‍സ്, ലയന്‍ ഡാന്‍സ്, ബിഎംഎ ഗ്രാന്‍ഡ് ഫിനാലേ തുടങ്ങിയ ആഘോഷങ്ങള്‍ വര്‍ണാഭമാക്കി.

റിപ്പോര്‍ട്ട്: ജോളി കുരുമത്തി