ദുബായി കെഎംസിസി ലീഗല്‍ അദാലത്ത് മാര്‍ച്ച് 20ന്
Tuesday, March 17, 2015 6:10 AM IST
ദുബായി: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്കു നേരിടേണ്ടി വരുന്ന വിവിധ നിയമപ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനും ദുബായി കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ലീഗല്‍ അദാലത്ത് മാര്‍ച്ച് 20ന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു നടക്കും.

പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം ഇതനുസരിച്ച് സൌജന്യമായി പ്രവാസികള്‍ക്കു ലഭിക്കും. പേര്‍ രജിസ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍