അറ്റ്ലാന്റ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 27, 28, 29 തീയതികളില്‍
Tuesday, March 17, 2015 6:10 AM IST
അറ്റ്ലാന്റ: ഷിക്കാഗോ സീറോ മലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015ലെ പ്രഥമ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 27, 28, 29 തീയതികളില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും.

മികച്ച വാഗ്മിയും എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറലുമായ ഫാ. ഏബ്രഹാം വെട്ടുവേലിലും പ്രശസ്ത വചനപ്രഘോഷകനും ഏറ്റുമാനൂര്‍ കാരിസ് ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍. എംഎസ്എഫ്എസും ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ബിജു മലയാറ്റൂര്‍ ഗാനശുശ്രൂഷയ്ക്കു മേല്‍നോട്ടം വഹിക്കും. ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹീതരാകുവാന്‍ ഇടവ വികാരി ഫാ. മാത്യു ഇളയടത്തുമഠം എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഫാ. മാത്യു ഇളയടത്തുമഠം 8472178613, ജിമ്മി ഐസക് 6784513040, സിബി കരിപ്പാപറമ്പില്‍ 7703671049, തോമസ് വാടയില്‍ 7708434516.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍