ജിദ്ദ: 35 വര്‍ഷത്തെ സംഗീതാത്മകമായ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഷുക്കൂര്‍ തിരൂരങ്ങാടിക്കു ജികെ സൌണ്ട്സ് നല്കിയ യാത്രയയപ്പ് അക്ഷരാര്‍ഥത്തില്‍ ഗൃഹാതുരത്വം നിറഞ്ഞതും എല്ലാ സംഗീതപ്രേമികളുടെയും സംഗമ വേദിയാകുകയും ചെയ്്തു.
യാത്രയയപ്പു പരിപാടിയുടെ സംഘാടകരായ കെ.വി.സി. ഗഫൂര്‍, കോയ മൂന്നിയൂര്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമര്‍പ്പിച്ചു. പഴയകാല സംഗീത പ്രേമികള്‍ക്ക് സംതൃപ്തി നല്‍കും വിധം പരിപാടികള്‍ സംഘടിപ്പിച്ച വ്യക്തിയായിരുന്നു ഷുക്കൂര്‍ എന്ന് മലയാളം ന്യൂസ് പത്രാധിപര്‍ മുസാഫിര്‍ പറഞ്ഞു. കെ.വി. ഗഫൂര്‍, മോഹന്‍ ബാലന്, മജീദ് നഹ, കുഞ്ഞാലി ഹാജി, കാവുങ്ങല്‍ അബ്ദുറഹ്മാന്, ആലിപ്പു, ഖാസിം സൌദി എയര്‍ലൈന്‍സ്, ഉമ്മര്‍ കാസര്‍കോഡ്, ബഷീര്‍ തൊട്ടിയന്, ജലീല്‍ കണ്ണമംഗലം, റഫീഖ് ഭരതം, നാസര്‍ ശാന്തപുരം, മാത്യു, മുസ്തഫ തോള്ളൂര്‍, റഹ്മാന്, ഇഖ്ബാല്‍ വേങ്ങര എന്നിവര്‍ യാത്രാ മംഗളം നേര്‍ന്നു.
കെ.ജെ കോയയുടെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്ട്രയുടെ അകമ്പടിയില്‍ മിര്‍സ ഷരീഫ്, മഷ്ഹൂദ് തങ്ങള്‍, ജമാല്‍ പാഷ, കരീം മാവൂര്‍, സിക്കന്ദര്‍, സലിം നിലമ്പൂര്‍, അനസ് മുറയുര്‍, മിത്തു പ്രസാദ്, ആശ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ജിദ്ദ പ്രവാസ ഭൂമികയില്‍ സംഗീത പരിപാടികള്‍ക്കു തുടക്കം കുറിക്കാന്‍ മുന്നിട്ടിറങ്ങിയ സംഘത്തിലെ പ്രധാനിയായ ഷുക്കൂര്‍ തിരൂരങ്ങാടി ഗാനസന്ധ്യകള്‍ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ മാത്രമേ സംഘടിപ്പിക്കാവൂ എന്ന അഭിപ്രായക്കാരനും കരാക്കോ ഗാനമേളകള്‍ ശുദ്ധസംഗീതത്തെ നശിപ്പിക്കുമെന്നും അഭിപ്രായമുള്ളയാളായിരുന്നു. ജേഷ്ഠനില്നിന്നു പകര്‍ന്നു കിട്ടിയ സംഗീതം വല്ലാഞ്ചിറ, മുഹമ്മദലി ,മുഹ്സിന് കുരിക്കള്‍ തുടങ്ങിയ പല പ്രമുഖരുടെയും പ്രോത്സാഹനം കൊണ്ട് ജിദ്ദാ പ്രവാസികള്‍ക്കിടയിലെ മലയാളി ,പാക്കിസ്ഥാനി, ബംഗാളി, ഹൈദരാബാദി തുടങ്ങിയ എല്ലാ സംഗീത വേദികളിലും സജീവ സാനിധ്യമായി മാറുകയായിരുന്നു.
സീതി കൊളക്കാടന്‍ അവതാരകന് ആയിരുന്നു. ഷരീഫ് കാവുങ്ങന്‍ നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍