ജി. കാര്‍ത്തികേയന്റെ വിയോഗത്തില്‍ ബ്രാംപ്ടണ്‍ മലയാളി സമാജം അനുശോചിച്ചു
Tuesday, March 17, 2015 6:05 AM IST
ബ്രാംപ്ടണ്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ആയിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ബ്രാംപ്ടണ്‍ മലയാളി സമാജം അനുശോചിച്ചു.

കഴിഞ്ഞ ദിവസം സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തില്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

രാഷ്ട്രീയ കക്ഷി ഭേദമന്യേ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന് കുര്യന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ കാര്‍ത്തികേയന്‍ പിന്നീട് കേരള രാഷ്ട്രീയത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിയായി മാറുകയായിരുന്നു.

ആദര്‍ശങ്ങള്‍ മുറുകെ പിടിച്ചു മുന്നോട്ടു നീങ്ങിയിരുന്ന കാര്‍ത്തികേയന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്കെന്ന പോലെ കേരള ജനതക്കും തീരാ നഷ്ടം ആണെന്ന് സെക്രട്ടറി ഗോപകുമാറും മറ്റു കമ്മിറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള