ഇഎംഎസ്-എകെജി അനുസ്മരണം; എ. സമ്പത്ത് എംപി മുഖ്യാതിഥി
Tuesday, March 17, 2015 6:03 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് എല്ലാവര്‍ഷവും നടത്തിവരുന്ന ഇഎംഎസ്, എകെജി, ബിഷപ് പൌലോസ് മാര്‍ പൌലോസ് എന്നിവരുടെ അനുസ്മരണ സമ്മേളനത്തില്‍ ലോക്സഭാംഗം ഡോ. എ. സമ്പത്ത് പങ്കെടുക്കും.

മാര്‍ച്ച് 20}ു (വെള്ളി) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രീയവും അഴിമതിയും' എന്ന വിഷയത്തില്‍ ഡോ. എ. സമ്പത്ത് മുഖ്യ പ്രഭാഷണം നടത്തും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു നടക്കുന്ന പരിപാടിയില്‍ വിഷയത്തെ അധികരിച്ച് വ്യത്യസ്ത സംഘടനാ നേതാക്കളും തങ്ങളുടെ വീക്ഷണ കോണുകള്‍ അവതരിപ്പിച്ചുകൊണ്ടു സംസാരിക്കും. കുവൈറ്റിലെ സാമൂഹ്യ- സാംസ്കാരിക-മാധ്യമ മേഖലയിലെ പ്രമുഖരും പ്രസ്തുത ചടങ്ങില്‍ സംബന്ധിക്കും.

വിശദാംശങ്ങള്‍ക്ക്: 67765810 66863957.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍