കിയോസ്: കെ.എസ്. രാജന്‍ അനുസ്മരണവും മെമ്പര്‍ഷിപ്പ് കാമ്പയിനും
Tuesday, March 17, 2015 4:50 AM IST
റിയാദ്: കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ സംഘടനയായ കിയോസ് (കണ്ണൂര്‍ എക്സ്പാട്രിയേറ്റ്സ് ഓര്‍ഗനൈസേഷന്‍) റിയാദിലെ മലയാളികള്‍ക്കു സുപരിചതനായിരുന്ന കെ.എസ്. രാജന്റെ അനുസ്മരണവും സംഘടയുടെ മെമ്പര്‍ഷിപ്പ് കാമ്പയിനും ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് 20 (വെള്ളിയാഴ്ച) രാത്രി 7.30 മുതല്‍ നടത്തുമെന്നു ചെയര്‍മാന്‍ കെ. സൂരജ് ജനറല്‍ കണ്‍വീനര്‍ പി.വി അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജില്ലയില്‍നിന്നുള്ള സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യംവച്ചുകൊണ്ട് തുടങ്ങാനുദ്ദേശിക്കുന്ന ചെറുകിട നിക്ഷേപപദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്. കണ്ണൂര്‍ ജില്ലക്കാരായ മുഴുവന്‍ പ്രവാസികളും ഈ യോഗത്തില്‍ പങ്കെടുക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍