'അമേരിക്കന്‍ സെല്‍ഫി'യുടെ ചിത്രീകരണം ഷിക്കാഗോയില്‍ ആരംഭിച്ചു
Tuesday, March 17, 2015 4:49 AM IST
ഷിക്കാഗോ: നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത്, സമ്പന്നമായൊരു താരനിരയുമായി ഗൌരവമായ സമീപനത്തോടെയും മനോഹരമായ തിരക്കഥയും വ്യത്യസ്തമായ പ്രമേയങ്ങളോടുംകൂടി അമേരിക്കന്‍ പ്രവാസികളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന 'അമേരിക്കന്‍ സെല്‍ഫി' എന്ന ടിവി ഷോയുടെ ചിത്രീകരണം ഷിക്കാഗോയിലും പരിസരങ്ങളിലും ആരംഭിച്ചു.

ഷിക്കാഗോ മലയാളികള്‍തന്നെ അണിയിച്ചൊരുക്കുന്ന ഈ പരമ്പര റബര്‍ഷീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നതു നവാഗതനായ നിധിന്‍ പടിഞ്ഞാത്ത് ആണ്.

ഷിക്കാഗോയിലെ മികവുറ്റ കലാകാരന്മാര്‍ അണിനിരക്കുന്ന ഈ ഷോയില്‍ പയസ് സഖറിയാസ് ഒറ്റപ്ളാക്കല്‍, ഷൈനി ജേക്കബ് പട്ടരുമഠത്തില്‍, ജോണ്‍സണ്‍ കാരിക്കല്‍, അഭിലാഷ് നെല്ലാമറ്റം, ലെജി പട്ടരുമഠത്തില്‍, മിലന്‍ മാത്യു, തോമസ്കുട്ടി നെല്ലാമറ്റം, ജോഷ്വാ കുര്യന്‍ എന്നിവര്‍ അണിനിരക്കുന്നു. ഷോയുടെ പിആര്‍ഒ ആയി പോള്‍സണ്‍ കൈപ്പറമ്പാട്ടിനെ നിയമിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം