ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു
Monday, March 16, 2015 8:23 AM IST
ഡാളസ്: സീതാസ് മെലഡിസിന്റെ ബാന്‍ഡ് ഡാളസിലെ സാംസ്കാരിക പ്രവര്‍ത്തകനായ സുഗുണന്‍ പിളളയുടെ രചനയില്‍ തലവടി കൃഷ്ണന്‍കുട്ടി സംഗീതം പകര്‍ന്ന് ഗോപി, ശ്രീകുട്ടി എന്നിവരുടെ ആലാപനത്തില്‍ സീതാ പുന്നശേരി സമര്‍പ്പണം ചെയ്ത 'പുതുപ്പറമ്പിലമ്മേ പ്രണാമം' എന്ന ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മം തലവടി പുതുപ്പറമ്പ് ക്ഷോത്രാങ്കണത്തില്‍ ഡോ. വേണുഗോപാല്‍ വഹിച്ചു.

ചടങ്ങില്‍ അമേരിക്കയിലെ മാധ്യമരംഗത്തെ രവി എടത്വ, ഗോപകുമാര്‍, ഷിബുകുട്ടന്‍, സുചിന്ദ്ര ബാബു എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം