ജര്‍മനിയിലെ വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
Monday, March 16, 2015 7:38 AM IST
വീസ്ബാഡന്‍(ജര്‍മനി): 2014 ഡിസബര്‍ 31 വരെ, ജര്‍മനിയില്‍ താമസിക്കുന്ന വിദേശ പൌരത്വമുള്ളവരുടെ സ്ഥിതിവിവര കണക്ക് ജര്‍മന്‍ സ്റാറ്റിക്സ് ബ്യൂറോ പുറത്തു വിട്ടു. ഇതനുസരിച്ച് ജര്‍മനിയില്‍ താമസിക്കുന്ന വിദേശ പൌരത്വമുള്ളവരുടെ എണ്ണം 8.2 മില്യണ്‍(82 ലക്ഷം) ആണ്. 1967നുശേഷം ജര്‍മനിയില്‍ താമസിക്കുന്ന വിദേശ പൌരത്വമുള്ളവരുടെ ഏറ്റവും കൂടിയ എണ്ണമാണ് 8.2 മില്യണ്‍. കഴിഞ്ഞ വര്‍ഷം 2014 ല്‍ മാത്രം 608,000 വിദേശികള്‍ ജര്‍മനിയിലേക്കു വന്നു. അതുപോലെ 2014 ല്‍ വിദേശികള്‍ക്ക് ഉണ്ടായ കുട്ടികളുടെ എണ്ണം 21,000 ആണ്.

ഏറ്റവും കൂടുതല്‍ വിദേശികള്‍ തുര്‍ക്കിയില്‍നിന്നാണ്. ഇവരുടെ എണ്ണം 1.5 മില്യണ്‍ ആണ്. രണ്ടാം സ്ഥാനത്ത് 6,70,000 പേരുള്ള പോളണ്ടുകാരും മൂന്നാമത് 5,70,000 പേരുള്ള ഇറ്റലിക്കാരുമാണ്. ഇന്ത്യന്‍ പൌരത്വമുള്ളവരുടെ സംഖ്യ 57,000 ആണ്. എന്നാല്‍, ഇതിലേറെ ഇന്ത്യയില്‍നിന്നുമുള്ളവര്‍ ജര്‍മനിയില്‍ ഉണ്െടങ്കിലും അവര്‍ ജര്‍മന്‍ പൌരത്വം എടുത്തവരാണ്. ഇതുപോലെ 2014 ല്‍ ജര്‍മന്‍ പൌരത്വം എടുത്തിട്ടുള്ള മറ്റു രാജ്യങ്ങളില്‍നിന്നുമുള്ളവരുടെ എണ്ണം 109.000 ആണ്.

ഇന്ത്യയില്‍നിന്നും വന്നവരില്‍ 2014ല്‍ ജര്‍മന്‍ പൌരത്വം എടുത്തിട്ടുള്ളവരുടെ 9.000 ആണെന്ന് സ്റാറ്റിക്സ് ബ്യൂറോ കണക്കുകള്‍ കാണിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍